Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actress Case

ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സ​ത്തി​ന് ഒ​ൻ​പ​താ​ണ്ട്; മെ​ഴു​കു​തി​രി ക​ത്തി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ഡ​ബ്ല്യൂ​സി​സി

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​തി​ജീ​വി​ത​യെ പി​ന്തു​ണ​ച്ച​വ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്കും ന​ന്ദി പ​റ​യാ​നാ​യി ഡ​ബ്ല്യു​സി​സി.

കോ​ഴി​ക്കോ​ട്– മാ​നാ​ഞ്ചി​റ ഓ​പ്പ​ൺ സ്റ്റേ​ജ്, കൊ​ച്ചി അ​ബ്ദു​ൾ ക​ലാം മാ​ർ​ഗ്, മ​റൈ​ൻ ഡ്രൈ​വ് തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് വി​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് ഇ​ത് അ​റി​യി​ച്ച​ത്.

ഡ​ബ്ല്യൂ​സി​സി​യു​ടെ കു​റി​പ്പ്

2017 ഫെ​ബ്രു​വ​രി 17 ഏ​റ്റ​വും ഇ​രു​ണ്ട ദി​വ​സ​മാ​യി​രു​നെ​ങ്കി​ലും, അ​തേ ദി​വ​സ​മാ​യി​രു​ന്നു അ​വ​ൾ സ​ധൈ​ര്യം ​അ​നീ​തി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. അ​വ​ളു​ടെ പോ​രാ​ട്ട​ത്തി​നാ​യി ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തോ​ടെ​യാ​യി​രു​ന്നു #അ​വ​ൾ​ക്കൊ​പ്പം എ​ന്ന പ്ര​സ്ഥാ​നം പി​റ​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു ചെ​റി​യ പ​ങ്കു വ​ഹി​ച്ച ഈ ​പ്ര​സ്ഥാ​നം ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രെ അ​തി​ജീ​വി​ത​ക​ളാ​ക്കാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു. പി​ന്തു​ണ​യ്ക്കും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട്, ഡ​ബ്ല്യൂ​സി​സി അ​വ​ൾ​ക്കൊ​പ്പ​വും, അ​തി​ജീ​വി​ച്ച എ​ല്ലാ​വ​ർ​ക്കും ​ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രെ ഈ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​വാ​ൻ ക്ഷ​ണി​ക്കു​ന്നു. ഇ​രു​ട്ടി​ന്‍റെ മ​റ നീ​ക്കി ന​മു​ക്ക് ​വെ​ളി​ച്ച​ത്തി​ന്‍റെ തി​രി തെ​ളി​ക്കാം.

2017 ഫെ​ബ്രു​വ​രി 17ന് ​ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ മ​ല​യാ​ള​സി​നി​മ​യി​ലെ വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് എ​ന്ന സം​ഘ​ട​ന​യും രൂ​പീ​ക​രി​ച്ചു.

Latest News

Up